|
READING PROBLEM?
ഡോക്റ്ററോടു ചോദിക്കാം
ഭാഗം 1
ചോദ്യം: കെ.പി.കുമാരന്റെ 'ആകാശഗോപുരം' കണ്ടുവോ ഡോക്റ്റര്‍? ഇബ്സന്‍ എന്ന മഹാനായ നാടകകൃത്തിന്റെ മഹത്തായ കൃതി മലയാളികള്‍ക്ക് പരിചയപ്പെടുത്തിയല്ലോ ഈ സിനിമ. എത്ര മഹത്തരമാണ് അതില്‍ അടങ്ങിയിരിക്കുന്ന ആശയം! ഇതൊക്കെ കണക്കിലെടുക്കുമ്പോള്‍ 'ആകാശഗോപുരം' ഒരു മഹത്തായ ചിത്രം തന്നെയല്ലേ? ഉത്തരം: എന്റെ കോളേജ് കാലത്ത് നടന്ന ഒരു സംഭവം ഓര്‍മ്മ വരുന്നു. ഒരു സംഘം സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു മഹാസാഹസത്തിന് ഒരുമ്പിട്ടു. ദസ്തയ്‌്വിസ്കിയുടെ 'കുറ്റവും ശിക്ഷയും' എന്ന വിഖ്യാത കൃതിയെ ആസ്പതമാക്കി ഒരു നടകം അവര്‍ തട്ടിക്കൂട്ടി. പരമ ദയനീയമായിരുന്നു അതിന്റെ രൂപവും ഭാവവും അവതരണവുമെല്ലാം. നാടകം അല്‍പസമയം സഹിച്ച ശേഷം കൂക്കുവിളി ആരംഭിച്ച ഞങ്ങളോട് ക്ഷുഭിതനായ എന്റെ നാടകകൃത്ത് സുഹൃത്ത് ചോദിച്ചു: "നാടകം അല്‍പം മോശമാണെങ്കിലും അതിലുള്ള മഹത്തായ ആശയത്തെ നിങ്ങളെന്തുകൊണ്ട് അംഗീകരിക്കുന്നില്ല?"
ആകാശഗോപുരത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായവും ഇതുപോലൊരു അസംബന്ധം മത്രമാണ്. ഇബ്സന്റെ മഹത്തായ കൃതി മലയളികളിലേക്ക് എത്തിക്കുവാനുള്ള ഏറ്റവും ചിലവു കുറഞ്ഞതും ഫലപ്രതവുമായ മാര്‍ഗ്ഗം ഒരു പക്ഷെ ആ കൃതിയെ മലയാളത്തില്‍ തര്‍ജ്ജിമ ചെയ്യുകയെന്നതാവാം. എന്തായാലും കെ.പി.കുമാരന്റെ പൂര്‍ണ്ണമായും പരാജയപ്പെട്ട സിനിമയല്ല അതിനുള്ള മാര്‍ഗ്ഗം.
അഹംഭാവത്തില്‍ മുങ്ങിത്താണ് ഗീര്‍വ്വാണങ്ങള്‍ മുഴക്കി പരസ്പരം ചെളിവാരിയെറിഞ്ഞ് അപഹാസ്യരാവുന്ന നമ്മുടെ സിനിമാക്കാര്‍ അതെല്ലാം നിര്‍ത്തി ഒരു ആത്മപരിശോധനക്ക് മുതിരാത്തിടത്തോളം കാലം ഇമ്മാതിരി നനഞ്ഞ ഓലപ്പടക്കങ്ങള്‍ ചീറ്റുന്ന ശബ്ദം കേട്ട് "ആഹാ..എന്തൊരു വെടിക്കെട്ട്' എന്ന് നമുക്ക് ആശ്ചര്യം നടിക്കാം.
ചോദ്യം: ഡോക്റ്റര്‍, കഴിഞ്ഞ അഞ്ച് ആറ് വര്‍ഷങ്ങളായി നമ്മുടെ ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുകയും കുറെ അധികം നല്ല സിനിമകള്‍ കാണുകയും അവശ്യത്തിന് ചലച്ചിത്ര സാക്ഷരത നേടിയിട്ടുണ്ടെന്ന് കരുതുകയും ചെയ്യുന്ന ഒരു എളിയ ചലച്ചിത്ര സ്നേഹിയാണ് ഞാന്‍. മഹാനായ കുമാരന്‍ സാറിന്റെ പുതിയ ചലച്ചിത്രമായ 'ആകാശഗോപുരം' ആദ്യ ദിവസം തന്നെ കണ്ട എനിക്ക് ആ ചിത്രം അമ്പേ പരാജയപ്പെട്ട ഒന്നായി തോന്നി. ഇഗ്ലീഷ് നാടകത്തിന്റെ അക്ഷരം പ്രതിയുള്ള തര്‍ജിമ പോലെ അനുഭവപ്പെട്ട ഈ സിനിമ പലല്ലോഴും എന്നില്‍ ചിരിയുണര്‍ത്തി. പക്ഷെ, നമ്മുടെ ആസ്ഥാന നിരൂപകരിതാ പറയുന്നു ഈ ചിത്രത്തിന്റെ ഈ രൂപം തന്നെയാണ് അതിനെ ഒരു മഹത്തായ ചിത്രമാക്കി മാറ്റുന്നതെന്ന്. ഞാനാകെ ചിന്താക്കുഴപ്പത്തിലാണ് ഡോക്റ്റര്‍. ഉത്തരം: ഭൂമി ഉരുണ്ടതാണെന്ന് ശാസ്ത്രലോകവും പൊതു സമൂഹവും അംഗീകരിക്കുന്നതിന് വളരെക്കാലം മുമ്പുതന്നെ ഒറ്റപ്പെട്ട ചില ശാസ്ത്രജ്ഞരും ചിന്തകരും ഈ സത്യം മനസ്സിലാക്കുകയും വിളിച്ചു പറയുകയും ചെയ്തിട്ടുണ്ട്. ഈ സത്യം അന്നത്തെ ലോകം അംഗീകരിച്ചില്ലെന്ന് മാത്രമല്ല ഇവരില്‍ പലരേയും ചുട്ടെരിക്കുക പോലും ചെയ്തു അന്നത്തെ സമൂഹം. 'ആകാശഗോപുരവും' ഒരു പക്ഷെ ഇതുപോലെ കാലംതെറ്റിവന്ന മഹത്തായ ഒരു കലാസൃഷ്ടിയാവാം. കെ.പി.കുമാരനും അദ്ദേഹത്തിന്റെ ചിത്രത്തിന് സ്തുതിപാടുന്ന ആസ്ഥാനനിരൂപകരും മുമ്പു പറഞ്ഞതുപോലുള്ള മഹാരഥന്മാരായിരിക്കാം. നമ്മള്‍ പൊതുജനങ്ങള്‍ ഈ മഹാരഥന്മാരുടെ മഹത്വമൊന്നും മനസ്സിലാവാത്ത വെറും വിഡ്ഢികളും. ഇതല്ല സത്യമെങ്കില്‍ സംഗതികള്‍ നേരേ മറിച്ചുമാവാം. കാലം തെളിയിക്കേണ്ട സത്യങ്ങള്‍ കാലം തന്നെ തെളിയിക്കട്ടെ. | English Version | To post your comments in Malayalam, use 'Manglish'
| History of Indian Cinema |
Indian Parallel Cinema |
History of Malayalam Cinema | |